എംഡിഎംഎയുമായി പിടിയിൽ
1536866
Thursday, March 27, 2025 5:37 AM IST
കൽപ്പറ്റ: 35 ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി. മുട്ടിൽ സ്വദേശി സാജിദിനെയാണ്(38) വൈത്തിരി പോലീസ് ഇൻസ്പെക്ടർ സി.ആർ. അനിൽകുമാറും സംഘവും കഴിഞ്ഞ ദിവസം പൊഴുതനയിൽനിന്നു അറസ്റ്റുചെയ്തത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇയാളുടെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയത്.