ബത്തേരിയിൽ വാക്കത്തോണ്‍ നടത്തി
1536865
Thursday, March 27, 2025 5:37 AM IST
സുൽത്താൻബത്തേരി : വിമുക്തി പദ്ധതിയുടെ ഭാഗമായി എക്സൈസ് സർക്കിൾ ഓഫീസും റേഞ്ച് ഓഫീസും സംയുക്തമായി നഗരസഭയുമായി സഹകരിച്ച് ടൗണിൽ കോളജ് വിദ്യാർഥികൾക്ക് വാക്കത്തോണ്‍ നടത്തി. സെന്റ് മേരീസ്, ഡോണ്‍ബോസ്കോ, അൽഫോൻസാ കോളജുകളിൽനിന്നുള്ള 200 ഓളം വിദ്യാർഥികൾ പങ്കെടുത്തു.
നഗരസഭാ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. വിമുക്തി ജില്ലാ മാനേജർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എ.ജെ. ഷാജി ഫ്ളാഗ് ഓഫ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുനിൽ, റേഞ്ച് ഇൻസ്പെക്ടർ പി. ബാബുരാജ്, ഡോണ്‍ബോസ്കോ കോളജ് പ്രിൻസിപ്പൽ റവ.ഡോ.ഷാജൻ നോറോണ, പ്രിൻസ് ജോയ്, കെ.എസ്. സോബിൻ എന്നിവർ പ്രസംഗിച്ചു.