സ്വീകരണം നൽകി
1536864
Thursday, March 27, 2025 5:37 AM IST
പുൽപ്പള്ളി: മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന് കൃപാലയ സ്പെഷൽ സ്കൂളിന്റെയും പിടിഎ യുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.
സ്വീകരണ സമ്മേളനം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന ഉദ്ഘാടനം ചെയ്തു. ടി.യു. ഷിബു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ബീന ജോസ്, ഗ്രാമപഞ്ചായത്ത് അംഗം സുധാ നടരാജൻ, ഷാജി, സിസ്റ്റർ ടെസിൻ, പിടിഎ പ്രസിഡന്റ് പി.എം. സജി എന്നിവർ പ്രസംഗിച്ചു.