വയോധിക കുളത്തിൽ മരിച്ച നിലയിൽ
1536745
Wednesday, March 26, 2025 10:18 PM IST
കാട്ടിക്കുളം: വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തുമൂല ഹരിനിവാസിൽ ദേവിയാണ്(75)മരിച്ചത്.
ഇന്നലെ രാവിലെ ആറരയോടെ വീട്ടിനു പുറത്തുപോയ ഇവർ തിരിച്ചെത്താത്തിനെത്തുടർന്ന് അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് 150 ഓളം മീറ്റർ അകലെയാണ് കുളം.
മാനന്തവാടി ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ അസി. ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ ടി. രഘു, കെ.ജി. ശശി, മനു ആഗസ്റ്റിൻ, കെ.ജെ. ജിതിൻ, കെ.എം. വിനു, പി.ഡി. അനുറാം, ആദർശ് ജോസഫ്, ഹോംഗാർഡുമാരായ ജോളി ജയിംസ്, എം.എസ്. ബിജു എന്നിവരടങ്ങുന്ന സംങമാണ് മൃതദേഹം പുറത്തെടുത്തത്. തിരുനെല്ലി പോലീസ് ഇൻക്വസ്റ്റ് നടത്തി.