കൽപ്പറ്റ: സൈ​ക്കി​ളിം​ഗി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ മ​ത്സ​രി​ക്കാ​ന്‍ യോ​ഗ്യ​ത നേ​ടി​യ അ​ബീ​ഷ ഷി​ബി​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​വു​മാ​യി ബോ​ചെ. വ​യ​നാ​ട് ജി​ല്ല​യി​ലെ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ വെ​ള്ളി​ത്തോ​ട് താ​മ​സി​ക്കു​ന്ന അ​ബീ​ഷ ഷി​ബി​ക്ക്, ഹ​രി​യാ​ന​യി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് കു​ടും​ബ​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്.

ഈ ​വി​വ​രം ബോ​ചെ ഫാ​ന്‍​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് വ​ഴി അ​റി​ഞ്ഞ ബോ​ചെ സ​ഹാ​യം ന​ല്‍​കാ​ന്‍ മു​ന്നോ​ട്ട് വ​രി​ക​യാ​യി​രു​ന്നു. ബോ​ചെ ഫാ​ന്‍​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി മു​ഖേ​ന അ​ബീ​ഷ ഷി​ബി​ക്ക് 25,000 രൂ​പ കൈ​മാ​റി.

ബോ​ചെ ഫാ​ന്‍​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി പ​ട്ടു വി​യ്യ​നാ​ട​ന്‍ ട്ര​ഷ​റ​ര്‍ ജോ​സ് ര​മേ​ഷും മ​റ്റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് മെ​മ്പ​ര്‍​മാ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.