കാട്ടിക്കുളം ചക്കിണിയിൽ മൂന്നു മരങ്ങൾ റോഡിലേക്കു മറിഞ്ഞു
1536861
Thursday, March 27, 2025 5:37 AM IST
മാനന്തവാടി: കാട്ടിക്കുളം-തിരുനെല്ലി റൂട്ടിലെ ചക്കിണിയിൽ മൂന്നു മരങ്ങൾ കടപുഴകി റോഡിലേക്കു മറിഞ്ഞു. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മരങ്ങൾ വൈദ്യുത ലൈനിനു മുകളിലൂടെയാണ് വീണത്.
ഇതേത്തുടർന്നു ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധം തകരാറിലായി. സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതന്റെ നേതൃത്വത്തിൽ അഗ്നി-രക്ഷാസേനാംഗങ്ങൾ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് മരങ്ങൾ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.