ശ്രേയസ് ലഹരിവിരുദ്ധ സെമിനാർ നടത്തി
1536650
Wednesday, March 26, 2025 6:09 AM IST
കേണിച്ചിറ: ശ്രേയസ് പൂതാടി യൂണിറ്റ് സജീവം-2025 എന്ന പേരിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി. റിട്ട.പോലീസ് സബ് ഇൻസ്പെക്ടർ മനോജ് ഉദ്ഘാടനം ചെയ്തു. ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ അധ്യക്ഷത വഹിച്ചു.
ലഹരിവസ്തുക്കളുടെ ഉപഭോഗവും വിൽപ്പനയും തടയുക, മയക്കുമരുന്ന് ഉപയോഗത്തിന്റെ തിക്തഫലങ്ങളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സെമിനാർ സംഘടിപ്പിച്ചതെന്നു അദ്ദേഹം പറഞ്ഞു.
ശ്രേയസ് പുൽപ്പള്ളി മേഖല പ്രോഗ്രാം ഓഫീസർ കെ.ഒ. ഷാൻസണ് പ്രസംഗിച്ചു. സുജിത്, അമല എന്നിവർ ക്ലാസെടുത്തു. മേഴ്സി ദേവസ്യ, ജീന മാത്യൂസ്, നീരജ രഞ്ജു, ജോർജ്, സജ്ന, രാജേഷ് എന്നിവർ നേതൃത്വം നൽകി.