അനുമതിയില്ലാതെ വനത്തിൽ ഡോക്യുമെന്ററി ചിത്രീകരണം: 15 പേർ പിടിയിൽ
1536649
Wednesday, March 26, 2025 6:09 AM IST
കൽപ്പറ്റ: സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചിൽപ്പെട്ട അരണമല മാപ്പിള തലമുടി വനത്തിൽ അനുമതിയില്ലാതെ പ്രവേശിച്ച് ഡോക്യുമെന്ററി ചിത്രീകരണത്തിനു ശ്രമിച്ച അഞ്ച് ഹൈദരാബാദ് സ്വദേശികളടക്കം 15 പേരെ വനം ഉദ്യോഗസ്ഥർ പിടികൂടി. ചിത്രീകരണത്തിന് ഉപയോഗിച്ച കാമറ, ഡ്രോൺ, സ്മോക്ക് ഗണ്‍, ഡമ്മി ഗണ്ണുകൾ എന്നിവ കസ്റ്റഡിയിലെടുത്തു.
ഹൈദരാബാദ് സ്വദേശികളായ രാമന്തപുർ പുലി ഹരിനാദ്, പെരുകലപ്പുടി താഡെപ്പള്ളി രമേഷ് ബാബു, രാമന്തപുർ ബന്ദാ പ്രശാന്ത്, രാമന്തപുർ പുലി ചൈതന്യ സായി, റാമോജിറാവു ഫിലിം സിറ്റിയിലെ അനി ഷെട്ടി രേവന്തകുമാർ, കോട്ടയം വാഴപ്പള്ളി പടിഞ്ഞാറ് ശ്രീഹരി എസ്. പുത്തൂർ,
ആലപ്പുഴ അന്പലപ്പുഴ ഗൗരി സദനം എം. സുമേഷ്, കോട്ടയം തുരുത്തി സ്വാതിശ്രീയിൽ എസ്. ശ്രീഹരി, കോട്ടയം തുരുത്തി അഭിരാജ് ശങ്കരമംഗലം, കോട്ടയം വാളപ്പള്ളി പടിഞ്ഞാറ് മാഞ്ചേരിൽ പവൻ ബി. നായർ, കോട്ടയം എരവിനല്ലൂർ പുതുപ്പറന്പിൽ പി. പ്രവീണ്‍ റോയി,
അരണമലയ്ക്കടുത്തുള്ള റിസോർട്ട് ജീവനക്കാരായ കോഴിക്കോട് ചീക്കൊന്നുമ്മൽ പറന്പത്തുമീത്തൽ സരുണ്‍ കൃഷ്ണ, പാലക്കോട് തോട്ടക്കര ടി.പി. മുഹമ്മദ് അബ്ദുൾ മാജിദ്, കോഴിക്കോട് കക്കട്ടിൽ അച്ചൂസ് ഹൗസ് കെ. അതുൽ എന്നിവരാണ് ഡോക്യുമെന്ററി ചിത്രീകരണ സംഘത്തിൽ ഉണ്ടായിരുന്നത്.
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി.കെ. വിനോദ്, ബി. റിജേഷ് എന്നിവരാണ് കഴിഞ്ഞ ദിവസം അനധികൃത ചിത്രീകരണം കണ്ടെത്തി തടഞ്ഞത്.