പി.എം. തോമസിനെ ആദരിച്ചു
1536648
Wednesday, March 26, 2025 6:09 AM IST
സുൽത്താൻ ബത്തേരി: അർബൻ ബാങ്ക് ചെയർമാൻ, താലൂക്ക് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, പഞ്ചായത്ത് ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കോണ്‍ഗ്രസ് നേതാവ് പി.എം. തോമസിനെ 80-ാം ജൻമദിനത്തിൽ സീനിയർ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആദരിച്ചു.
ജില്ലാ പ്രസിഡന്റ് കെ.വി. പോക്കർ ഹാജി അധ്യക്ഷത വഹിച്ചു.
തോമസിനെ അദ്ദേഹം പൊന്നാട അണിയിച്ചു. ബാബു കട്ടയാട്, സി.പി. വർഗീസ്, കെ.പി. ദാമോദരൻ, കെ.എം. ഏബ്രഹാം, മുണ്ടക്കൽ ജോർജ്, മോബിഷ് തോമസ് എന്നിവർ പ്രസംഗിച്ചു.