ജില്ലാ സ്കൂൾ കലോത്സവം: സ്വാഗതസംഘം പിരിച്ചുവിട്ടു
1536647
Wednesday, March 26, 2025 6:09 AM IST
നടവയൽ: 43-ാമത് റവന്യു ജില്ലാ സ്കൂൾ കലോത്സവം സ്വാഗതസംഘം പിരിച്ചുവിട്ടു. ഇതിനു സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്രവ്യാസ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജോയിന്റ് കണ്‍വീനറും പ്രിൻസിപ്പലുമായ ആന്റോ തോമസ് വരവുചെലവ് കണക്ക് അവതരിപ്പിച്ചു. വിവിധ കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുത്തി.
കണിയാന്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത, ജില്ലാ പഞ്ചായത്ത് അംഗം ബീന കരിമാംകുന്നേൽ, ബ്ലോക്ക് പഞ്ചായത്തംഗം അന്നക്കുട്ടി ഉണ്ണിക്കുന്നേൽ, വാർഡ് അംഗം സന്ധ്യ ലിഷു, പിടിഎ പ്രസിഡന്റ് വിൻസന്റ് ചേരവേലിൽ, മദർ പിടിഎ പ്രസിഡന്റ് ജിൻസി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഇ.കെ. വർഗീസ്,എൽപി സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നി എന്നിവർ പ്രസംഗിച്ചു.