വയനാട് പുനരധിവാസ പദ്ധതിയിൽ ഇവാൻജലിക്കൽ സഭയുടെ കരുതൽ
1536644
Wednesday, March 26, 2025 6:04 AM IST
കൽപ്പറ്റ: പുനരധിവാസ പദ്ധതിയുടെ ഭാഗമായി സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ സഭാ ജനങ്ങൾ സമാഹരിച്ച തുകയിൽ നിന്ന് ദുരന്ത ബാധിത പ്രദേശത്തെ കുട്ടികൾക്കുള്ള ധനസഹായവും പഠനോപകരണങ്ങളും വയനാട് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ഇവാൻജലിക്കൽ സഭാ നോർത്ത് കേരള ഡയോസിസ് ബിഷപ് ഡോ. ഏബ്രഹാം ചാക്കോ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീക്ക് കൈമാറി.
സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദിക ട്രസ്റ്റി റവ.പി.ടി. മാത്യു, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, സണ്ഡേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. സജി ഏബ്രഹാം,
ജില്ലാ ശിശു സംരക്ഷണ ഓഫീസർ കാർത്തിക അന്ന തോമസ്, നിലന്പൂർ സെന്റർ സെക്രട്ടറി എബി ഐസക്ക്, റവ. ജേക്കബ് തോമസ്, റവ. ജോണ്സൻ മാത്യു എന്നിവർ പ്രസംഗിച്ചു. സഭയുടെ നിലന്പൂർ, വയനാട് മേഖലയിൽ നിന്നുള്ള വൈദികരും ഇടവക ചുമതലക്കാരും പങ്കെടുത്തു.