ബത്തേരി-പുൽപ്പള്ളി-പെരിക്കല്ലൂർ റോഡിന് 19.91 കോടിയുടെ ഭരണാനുമതി
1536643
Wednesday, March 26, 2025 6:04 AM IST
പുൽപ്പള്ളി: ബത്തേരി-പുൽപ്പള്ളി-പെരിക്കല്ലൂർ റോഡിന് 19.910 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അറിയിച്ചു. ബിസി ഉപരിതലം പുതുക്കിയ പ്രവൃത്തി, സംരക്ഷണഭിത്തി നിർമാണം, ഇന്റർലോക്ക്, ഓടകളുടെ നിർമാണം, റോഡ് സുരക്ഷ ഉപകരണങ്ങൾ സ്ഥാപിക്കൽ മുതലായവയാണ് പ്രവൃത്തിയിൽ ഉൾപ്പെട്ടിട്ടുള്ളത്. പ്രവൃത്തിക്ക് ഉടൻ തന്നെ സാങ്കേതികാനുമതി ലഭ്യമാക്കി നിർമാണ പ്രവൃത്തികൾ ആരംഭിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
2011 2012 വർഷത്തിൽ പുതുക്കി നിർമ്മിച്ച റോഡിൽ ഫണ്ട് പരിമിതി മൂലം വർഷങ്ങളായി അറ്റകുറ്റപ്പണികൾ മാത്രമായി നടന്നു വന്നതിനാൽ റോഡ് പലഭാഗത്തും തകരാർ സംഭവിച്ച് ജനങ്ങൾ യാത്ര ക്ലേശം അനുഭവിച്ചു വരികയായിരുന്നു. അതോടൊപ്പം മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓടയുടെ അഭാവം, സംരക്ഷണഭിത്തിയുടെ അഭാവം എന്നിവ റോഡ് സുരക്ഷയ്ക്ക് അപകട ഭീഷണിയായിരുന്നു.
നവീകരണ പ്രവൃത്തിക്ക് ഫണ്ട് അനുവദിച്ചതിലൂടെ 5.50 മീറ്റർ വീതിയിൽ ബിസി ഓവർലെ പ്രവൃത്തിയും 2500 മീറ്റർ നീളത്തിൽ ഓട നിർമാണവും 20 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തിയും ട്രാഫിക് സുരക്ഷയ്ക്കുതകുന്ന വിവിധതരം സൈൻ ബോർഡ് സംവിധാനവും പൂർത്തീയാക്കാൻ സാധിക്കുന്നമെന്നും എംഎൽഎ അറിയിച്ചു.