എൽസ്റ്റൻ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കൽ: തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്യും
1536641
Wednesday, March 26, 2025 6:03 AM IST
കൽപ്പറ്റ: ടൗണ്‍ഷിപ്പ് നിർമാണത്തിനായി സർക്കാർ ഏറ്റെടുക്കുന്ന പുൽപ്പാറ ഡിവിഷനിലെ എൽസ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭിക്കുന്ന മുറയ്ക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്യുമെന്ന് തോട്ടം മാനേജ്മെന്റ് അറിയിച്ചു.
അഡീഷണൽ ലേബർ കമ്മീഷണർ കെ.എം. സുനിലിന്റെ അധ്യക്ഷതയിൽ ജില്ലാ ലേബർ ഓഫീസിൽചേർന്ന യോഗത്തിൽ തൊഴിലാളികൾക്ക് ലീവ് സറണ്ടർ, ബോണസ്, വേതന കുടിശ്ശിക, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാമെന്ന് അറിയിച്ചു.
2015 ഫെബ്രുവരി മുതലുള്ള പിഎഫ് കുടിശിക പലിശ സഹിതം അടച്ചു തീർക്കാൻ യോഗത്തിൽ ധാരണയായി. കോഴിക്കോട് റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ കെ.വി. വിപിൻലാൽ, ജില്ലാ ലേബർ ഓഫീസർ ജി. ജയേഷ്, കൽപ്പറ്റ പ്ലാന്‍േറഷൻ ഇൻസ്പെക്ടർ ആർ. പ്രിയ,
മാനേജ്മെന്റ് പ്രതിനിധികൾ, സെക്ഷൻ ഓഫീസർ ജി. സതീഷ്കുമാർ, തൊഴിലാളി യൂണിയൻ പ്രതിനിധീകരിച്ച്ഗഗാറിൻ, പി.പി. ആലി, എൻ.ഒ. ദേവസി, എൻ. വേണുഗോപാലൻ എന്നിവർ പങ്കെടുത്തു.