മഹിളാ കോണ്ഗ്രസ് കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി
1536640
Wednesday, March 26, 2025 6:03 AM IST
കൽപ്പറ്റ: മഹിളാ കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. 33 ശതമാനം സ്ത്രീ സംവരണം ഉടൻ നടപ്പാക്കുക, സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടന ദേശവ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. സ്ത്രീ ശക്തീകരണത്തിന് വലിയ പ്രാധാന്യം നൽകുന്നുവെന്ന് അവകാശപ്പെടുന്ന പാർട്ടി കേരളം ഭരിക്കുന്പോൾ വീടുകളിൽപോലും സ്ത്രീകൾക്ക് സുരക്ഷിതത്വം ഇല്ലാത്ത സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ് അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി ചിന്നമ്മ ജോസ് മുഖ്യപ്രഭാഷണം നടത്തി. ഉഷ തന്പി, മീനാക്ഷി രാമൻ, കെ. പ്രസന്ന, സന്ധ്യ ലിഷു, ടി. മൈമുന, എലിയാമ്മ മാത്തുക്കുട്ടി,
തുളസി, റെജിൻ, മേഴ്സി ബെന്നി, എം.ഡി. മേരി, ഡയോണിയ സിബി, ജാൻസി ജോസഫ്, ബീന സജി, ജസി ലെസ്ലി, ബിൻസി ബിജു, പദ്മകുമാരി, ലളിത, ശാരദാമണി, ടി.എ. വത്സ, മാലതി കൃഷ്ണൻ, ശകുന്തള സജീവൻ, റബേക്ക ഏബ്രഹാം, ജോമോൾ, അഞ്ജിത എന്നിവർ പ്രസംഗിച്ചു.