രണ്ടാംഘട്ട 2എ, 2ബി ഗുണഭോക്തൃ പട്ടികയിലെ 81 പേർ സമ്മതപത്രം നൽകി
1536639
Wednesday, March 26, 2025 6:03 AM IST
കൽപ്പറ്റ: ടൗണ്‍ഷിപ്പിലേക്കുള്ള രണ്ടാംഘട്ട 2 എ, 2 ബി ഗുണഭോക്തൃ പട്ടികയിലെ 81 പേർ കളക്ടറേറ്റിലെത്തി സമ്മതപത്രം കൈമാറി. 69 പേർ ടൗണ്‍ഷിപ്പിൽ വീടിനായും 12 പേർ സാന്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നൽകിയത്.
രണ്ടാംഘട്ട 2 എ, 2 ബി പട്ടികയിലുൾപ്പെട്ട ഗുണഭോക്താക്കൾക്ക് ഏപ്രിൽ മൂന്നു വരെ ടൗണ്‍ഷിപ്പിലേക്കും സാന്പത്തിക സഹായത്തിനും സമ്മതപത്രം നൽകാം.