മുള്ളൻകൊല്ലി നീർത്തടപ്രദേശം നബാർഡ് ജില്ലാ മാനേജർ സന്ദർശിച്ചു
1536638
Wednesday, March 26, 2025 6:03 AM IST
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ മുള്ളൻകൊല്ലി നീർത്തടപ്രദേശം നബാർഡ് ജില്ലാ മാനേജർ ആർ. ആനന്ദ് സന്ദർശിച്ചു. നീരുറവ സംരക്ഷണ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നബാർഡിന്റെ സാന്പത്തിക സഹായത്തോടെ നടപ്പാക്കിയതാണ് പദ്ധതി. നീർത്തട കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തിയ ആനന്ദ് രേഖകൾ പരിശോധിച്ചു.
കിണർ റീചാർജിംഗ്, പച്ചക്കറി നഴ്സറി, ജൈവവള നിർമാണ യൂണിറ്റ്, നീരുറവ സംരക്ഷണം, ചെറുകിട ജലസേചനം, മണ്‍കയ്യാലകൾ, കല്ല് കയ്യാലകൾ എന്നിവ നേരിൽ കണ്ടു. സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ,
പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, പ്രോജക്ട് കോ ഓർഡിനേറ്റർ ദീപു ജോസഫ്, നീർത്തട കമ്മിറ്റി അംഗങ്ങളായ പി. സുനിൽകുമാർ, ചന്ദ്രിക സതീഷ് ബാബു എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.