കാട്ടാന ആക്രമണം: യൂത്ത് കോണ്ഗ്രസ് ഫോറസ്റ്റ് ഓഫീസ് മാർച്ച് നടത്തി
1513788
Thursday, February 13, 2025 7:51 AM IST
മേപ്പാടി: അട്ടമലയിൽ യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസ് പരിസരത്ത് മാർച്ച് പോലീസ് തടഞ്ഞു.
സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു ഉദ്ഘാടനം ചെയ്തു. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി ആളുകളെ കൊല്ലുന്പോൾ നഷ്ടപരിഹാരം വിതരണം ചെയ്യുന്ന ഏജൻസിയായി സർക്കാർ അധഃപതിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അമൽ ജോയ് അധ്യക്ഷത വഹിച്ചു. നിത കേളു, ഹർഷൽ കോന്നാടൻ, അനീഷ് മീനങ്ങാടി, മുത്തലിബ് പഞ്ചാര, ബിൻഷാദ് കെ. ബഷീർ, എം.ടി. ജിബിൻ, സുകന്യമോൾ, രോഹിത് ബോധി, വി.സി. വിനീഷ്, ഡിന്റോ ജോസ്, വിഷ്ണു, ആഷിക് വൈത്തിരി, ആഷിക് മൻസൂർ, കെ.പി. സുഹൈൽ, കെ. ഹർഷൽ, ബേസിൽ സാബു എന്നിവർ നേതൃത്വം നൽകി.