ഹരിതകർമ്മ സേനയിലെ അഴിമതി : യൂത്ത് കോണ്ഗ്രസും യൂത്ത് ലീഗും മാർച്ച് നടത്തി
1513062
Tuesday, February 11, 2025 5:26 AM IST
മുട്ടിൽ: മുട്ടിൽ പഞ്ചായത്ത് സിഡിഎസിന്റെ കീഴിലുള്ള ഹരിത കർമ്മ സേനയിൽ വ്യാപകമായ ക്രമക്കേടും അഴിമതിയും നടന്നതിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഇഒ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
കെപിസിസി അംഗം പി.പി. ആലി മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് മുട്ടിൽ മണ്ഡലം പ്രസിഡന്റ് ഡി. വിനായക് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഹർഷൽ കോന്നാടൻ, ബിൻഷാദ് കെ. ബഷീർ, മുത്തലിബ് പഞ്ചാര, അനീഷ് റാട്ടക്കുണ്ട്,
ഷിജു ഗോപാൽ, മോഹൻദാസ് കോട്ടക്കൊല്ലി, എം.ഒ. ദേവസ്യ, ശ്രീദേവി ബാബു, നൗഫൽ കുന്നത്ത്, ഷൈജു കൊളവയൽ, ഫൈസൽ പാപിന, ശശി പന്നിക്കുഴി, പത്മനാഭൻ മുട്ടിൽ, ശരത് രാജ്, ശ്രീജിത്ത് എടപ്പെട്ടി, ഇഖ്ബാൽ കൊളവയൽ, സുന്ദർരാജ് ഇടപ്പെട്ടി ആഷിക് മാണ്ടാട്, ദിൽഷാദ് മടക്കി തുടങ്ങിയവർ പ്രസംഗിച്ചു.
മുട്ടിൽ: മുട്ടിൽ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഹരിത കർമ്മ സേന ഓഫീസിലേക്ക് മാർച്ച് നടത്തി. മുട്ടിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് നീലിക്കണ്ടി സലാം മാർച്ച് ഉദ്ഘാടനം ചെയ്തു. നജീബ് മാണ്ടാട് അധ്യക്ഷത വഹിച്ചു. എം. ഹമീദ് മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷബി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ. ആലി, നസീമ മാങ്ങാടൻ, ഡോ. ഫായിസ്, ഇസ്മയിൽ മാണ്ടാട്, ഹഫീസ് പരിയാരം, ആദം ആഷിക്, എ.കെ. മജീദ്, സക്കീർ കല്ലടക്കൽ എന്നിവർ പ്രസംഗിച്ചു.