സിനിമ പ്രദർശനം ഇന്നും നാളെയും
1513274
Wednesday, February 12, 2025 5:10 AM IST
കൽപ്പറ്റ: നേതി ഫിലിം സൊസൈറ്റി സിവിൽ സ്റ്റേഷനിലെ എംജിടി ഹാളിൽ ഇന്നും നാളെയും സിനിമ പ്രദർശനം നടത്തുന്നു. ഇന്ന് വൈകുന്നേരം 5.30ന് അൽ വാറോ ബ്രെച്ചനർ സംവിധാനം ചെയ്ത എ ട്വൽവ് ഇയർ നൈറ്റ് പ്രദർശിപ്പിക്കും.
നാളെ വൈകുന്നേരം 5.30ന് എവരിബഡി നോസ് പ്രദർശിപ്പിക്കും. അസ്ഹർഫർഗാദി സംവിധാനം ചെയ്ത സ്പാനീഷ് ചിത്രം 2018ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമായിരുന്നു. മലയാളം സബ്ടൈറ്റിലാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത്.