നീഡ്സ് വയനാട് അവാർഡ് മംഗലശേരി മാധവന് സമർപ്പിച്ചു
1513276
Wednesday, February 12, 2025 5:20 AM IST
വെള്ളമുണ്ട: നീഡ്സ് വയനാടിന്റെ പ്രഥമ പുരസ്കാരം ദേശീയ അധ്യാപക അവാർഡ് ജേതാവും സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകനുമായ മംഗലേരി മാധവന് സമർപ്പിച്ചു. സാമൂഹിക, രാഷ്ട്രീയ രംഗത്തെ സമഗ്ര സംഭാവയ്ക്ക് ഏർപ്പെടുത്തിയതാണ് പുരസ്കാരം. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി പുരസ്കാര സമർപ്പണം നിർവഹിച്ചു. പ്രശംസാപത്രം മുൻ മന്ത്രി പി.കെ. ജയലക്ഷ്മി കൈമാറി.
നീഡ്സ് ചെയർമാൻ ഷാജി ജേക്കബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, അഡ്വ.എം. വേണുഗോപാൽ, സൂപ്പി പള്ളിയാൽ, ഫാ. ജിജോ കറുകപ്പള്ളിൽ, പി.കെ. സുധീർ, കെ. അമ്മദ്, കെ.ടി. സുകുമാരൻ, ടി.എം. ഖമർ ലൈല, എം. നാരായണൻ എന്നിവർ പ്രസംഗിച്ചു. നീഡ്സ് സെക്രട്ടറി ടി.കെ. മമ്മൂട്ടി സ്വാഗതവും ട്രഷറർ എൻ.എസ്. ജയിംസ് നന്ദിയും പറഞ്ഞു.