വയനാട്ടിൽ ഇന്ന് ഹർത്താൽ ആചരിക്കുമെന്ന് എഫ്ആർഎഫ്
1513277
Wednesday, February 12, 2025 5:20 AM IST
പുൽപ്പള്ളി: നൂൽപ്പുഴയിൽ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറം (എഫ്ആർഎഫ്) ഇന്ന് വയനാട്ടിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.
പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങൾ, കൊല്ലപ്പെട്ട മാനുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവരേയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടു ണ്ടെന്ന് എഫ്ആർഎഫ് ജില്ലാ ചെയർമാൻ പി.എം. ജോർജ് അറിയിച്ചു.