മുസ്ലിം ലീഗ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
1513281
Wednesday, February 12, 2025 5:20 AM IST
കൽപ്പറ്റ: മുസ്ലിം വർഗീയത ഇളക്കിവിട്ട് സിപിഎം രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുകയാണെന്ന് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ്. കൽപ്പറ്റ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.കെ. അബൂബക്കർ സാഹിബ് പതാക ഉയർത്തി. ലീഡേഴ്സ് മീറ്റ് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ലീഗ് പ്രസിഡന്റ് എൻ. മുസ്തഫ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സി.കെ. നാസർ, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ, എസ്ടിയു ജില്ലാ പ്രസിഡന്റ് സി. മൊയ്തീൻകുട്ടി, നിയോജകമണ്ഡലം ലീഗ് പ്രസിഡന്റ് ടി. ഹംസ, സെക്രട്ടറി അലവി വടക്കേതിൽ, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് കെ.ബി. നസീമ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി. നവാസ്,
കൽപ്പറ്റ മുനിസിപ്പൽ വൈസ് ചെയർപേഴ്സണ് സരോജിനി ഓടന്പം, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെയംതൊടി മുജീബ്, എ.പി. മുസ്തഫ, ദളിദ് ലീഗ് സംസ്ഥാന സെക്രട്ടറി ആർ. ചന്ദ്രൻ, ഡിഎപിൽ ജില്ലാ പ്രസിഡന്റ് എ.പി. ഹംസക്കുട്ടി, മുനിസിപ്പൽ ലീഗ് ട്രഷറർ തോപ്പിൽ സലീം, മുനിസിപ്പൽ ലീഗ് ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.