പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള നടത്തി
1513015
Tuesday, February 11, 2025 4:23 AM IST
കൽപ്പറ്റ: രാജ്യത്തെ മനുഷ്യ വിഭവശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതനുവേണ്ടി വ്യവസായ സ്ഥാപനങ്ങളിലെ ഭൗതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി യുവാക്കളുടെ നൈപുണ്യശേഷി വർധിപ്പിക്കുന്നതിനായി കേന്ദ്ര നൈപുണ്യ വികസന സംരംഭക മന്ത്രാലയത്തിന്റെയും കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേളയുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ കെഎംഎം ഗവഐടിഐയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
കൽപ്പറ്റ നഗരസഭ കൗണ്‍സിലർ കെ.കെ. വത്സല അധ്യക്ഷത വഹിച്ചു. പി.പി. അനിൽ കുമാർ, ബി.കെ ബിജോയ്, കെ.ജി. സതീഷ്, ജീവൻ ജോണ്‍സ് തുടങ്ങിയവർ പ്രസംഗിച്ചു.