ഡികെടിഎഫ് ധർണ നടത്തി
1513280
Wednesday, February 12, 2025 5:20 AM IST
മുട്ടിൽ: മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന കഴിഞ്ഞ എട്ട് വർഷത്തോളം വ്യാപകമായി ലക്ഷങ്ങളുടെ അഴിമതി നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡികെടിഎഫ്) മുട്ടിൽ മണ്ഡലം കമ്മിറ്റി. വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സമരത്തിൽ ആവശ്യപ്പെട്ടു.
ജില്ലാ യുഡിഎഫ് കണ്‍വീനർ പി.ടി. ഗോപാലക്കുറുപ്പ് ധർണ ഉദ്ഘാടനം ചെയ്തു. വി.കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. ഷാജി ചുള്ളിയോട്, സുന്ദർരാജ് എടപ്പെട്ടി, ബിനു തോമസ്, ജോയി തൊട്ടിത്തറ, എ. രാം കുമാർ, എം.ഒ. ദേവസ്യ, കെ. പത്മനാഭൻ, ശശി പന്നിക്കുഴി, ഉഷാ തന്പി, ഫൈസൽ പാപ്പിന, ചന്ദ്രികാ കൃഷ്ണൻ, ശ്രീദേവി ബാബു, ഇക്ബാൽ മുട്ടിൽ, നിഷാസുധാകരൻ, ജൈയി സ്മരിയാലയം, ഉമ്മർ പൂപ്പറ്റ എന്നിവർ പ്രസംഗിച്ചു.