കണ്മുന്നിൽ കടുവകളെ കണ്ടതിന്റെ ഞെട്ടലിൽ തലപ്പുഴ ഗോദാവരി നിവാസികൾ
1513786
Thursday, February 13, 2025 7:51 AM IST
മാനന്തവാടി: കണ്മുന്നിൽ മൂന്നു കടുവകളെ കണ്ടതിന്റെ ഞെട്ടലിൽ തലപ്പുഴ ഗോദാവരി നിവാസികൾ. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് ഗോദാവരിയിൽ അമ്മക്കടുവയും രണ്ട് കുഞ്ഞുങ്ങളും എത്തിയത്.
പ്രദേശവാസിയായ അനിഷ പറന്പിൽ കരിയിലയനങ്ങുന്ന ശബ്ദം കേട്ട് ടോർച്ച് തെളിച്ചുനോക്കിയപ്പോഴാണ് വീട്ടുമുറ്റത്ത് കടുവയെയും കുഞ്ഞുങ്ങളെയും കണ്ടത്.
സമീപവാസിയായ രാധാകൃഷ്ണനും തൊട്ടുമുന്പിൽ കടുവകളെ കണ്ടു. വിവരം അറിയിച്ചതിനെത്തുടർന്നു സ്ഥലത്ത് എത്തിയ വനസേന നിരീക്ഷണത്തിന് ആറ് കാമറ ട്രാപ്പുകൾ സ്ഥാപിച്ചു. ഡോണ്‍ നിരീക്ഷണവും പട്രോളിംഗും ഉൗർജിതമാക്കി. തോട്ടം തൊഴിലാളികൾക്കും വിദ്യാർഥികൾക്കും ജാഗ്രതാനിർദേശം നൽകി.