ഇരുളം ചേലക്കൊല്ലിയിൽ കാട്ടുകൊന്പൻ ചരിഞ്ഞു
1513230
Wednesday, February 12, 2025 4:21 AM IST
പുൽപ്പള്ളി: സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽപ്പെട്ട ഇരുളം ചേലക്കൊല്ലിയിൽ കാട്ടുകൊന്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇരുളം-മൂന്നാനക്കുഴി റോഡിൽനിന്ന് ഏകദേശം 20 മീറ്റർ മാറി വനത്തിലെ ചതുപ്പിൽ ഇന്നലെ രാവിലെയാണ് ആനയുടെ ജഡം കണ്ടെത്തിയത്.
പിൻകാലുകൾ പൂർണമായും മുൻകാലുകളിൽ ഒന്നും ചതുപ്പിൽ താഴ്ന്ന നിലയിലായിരുന്നു ജഡം. സ്വകാര്യ ഭൂമിക്കടുത്താണ് ആന ചരിഞ്ഞ സ്ഥലം. ഏറെക്കാലമായി പ്രദേശത്തുണ്ടായിരുന്ന ആനയാണ് ചരിഞ്ഞത്. വനം ഉദ്യോസ്ഥർ തുടർ നടപടികൾ സ്വീകരിച്ചു.