നൂൽപ്പുഴ കാട്ടാന ആക്രമണം: കെസിവൈഎം പ്രതിഷേധിച്ചു
1513267
Wednesday, February 12, 2025 5:10 AM IST
മാനന്തവാടി: പട്ടികവർഗത്തിൽപ്പെട്ട മനു നൂൽപ്പൂഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ കെസിവൈഎം രൂപത സമിതി പ്രതിഷേധിച്ചു.
വന്യജീവി ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്പോൾ ആശ്രിതർക്ക് കേവലം 10 ലക്ഷം രൂപ സമാശ്വാസധനം നൽകി ഉത്തരവാദിത്തത്തിൽനിന്നു ഒഴിയുന്ന സർക്കാർ നിലപാട് ദൗർഭാഗ്യകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കുറ്റബോധം ഇല്ലാതെ മനുഷ്യജീവന് വിലയിടുന്നതിനുപകരം വന്യജീവി ആക്രമണങ്ങളിൽനിന്നു ജനജീവിതംസുരക്ഷിതമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ബിബിൻ പിലാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.സാന്േറാ അന്പലത്തറ, വൈസ് പ്രസിഡന്റ് ആഷ്ന വിത്സണ് പാലാരിക്കുന്നേൽ, ജനറൽ സെക്രട്ടറി വിമൽ കൊച്ചുപുരയ്ക്കൽ, സെക്രട്ടറിമാരായ ഡ്യൂണ മരിയ കിഴക്കേമണ്ണൂർ, ജസ്റ്റിൻ ലൂക്കോസ് നീലംപറന്പിൽ, കോ ഓർഡിനേറ്റർ ജോബിൻ തടത്തിൽ, ട്രഷറർ നവീൻ പുലകുടിയിൽ, ആനിമേറ്റർ സിസ്റ്റർ ബെൻസി ജോസ് എസ്എച്ച് എന്നിവർ പ്രസംഗിച്ചു.