കൃപാലയ സ്കൂളിൽ സംയോജിത സഹവാസ ക്യാന്പ് ഇന്നും നാളെയും
1513055
Tuesday, February 11, 2025 5:20 AM IST
പുൽപ്പള്ളി: കൃപാലയ സ്പെഷൽ സ്കൂളിന്റെ നേതൃത്വത്തിൽ ഇന്നും നാളെയും സംയോജിത സഹവാസ ക്യാന്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളും പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളെയും ഒരുമിപ്പിച്ച് താമസിപ്പിച്ചാണ് ക്യാന്പ് ഒരുക്കുന്നത്. അഭിനയം, സംഗീതം, ചിത്രരചന തുടങ്ങിയ വിവിധ മേഖലകളിൽ ക്യാന്പിൽ പരിശീനം നൽകും. വിവിധ കലാപരിപാടികളും അരങ്ങേറും.
ഇന്ന് രാവിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ക്യാന്പ് ഉദ്ഘാടനം ചെയ്യും. പുൽപ്പള്ളി കൃപാലയ സ്കൂളിൽ നടക്കുന്ന ക്യാന്പിൽ നൂറോളം വിദ്യാർഥികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
സ്കൂൾ പ്രഥമാധ്യാപിക സിസ്റ്റർ ആൻസീന, കോഓർഡിനേറ്റർ ടി.യു. ഷിബു, കെ.എസ്. സിബിച്ചൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.