കേരള ബാങ്ക് പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളുടെ മീറ്റ് സംഘടിപ്പിച്ചു
1513283
Wednesday, February 12, 2025 5:20 AM IST
കൽപ്പറ്റ: കേരള ബാങ്കിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളുടെ (പാക്സ്) യോഗം സംഘടിപ്പിച്ചു. അന്തർദേശീയ സഹകരണ വർഷാചരണത്തിന്റെയും കേരള ബാങ്ക് അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന കർമ്മ പദ്ധതിയുടേയും ഭാഗമായാണ് മീറ്റ് നടത്തിയത്.
കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ഓഷിൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഡയറക്ടർ പി. ഗഗാറിൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറിമാർ പങ്കെടുത്തു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ, ബോർഡ് ഓഫ് മാനേജ്മെൻറ് അംഗം ബി.പി. പിള്ള, ചീഫ് ജനറൽ മാനേജർമാരായ റോയ് ഏബ്രഹാം, എ.ആർ. രാജേഷ്, കേരള ബാങ്ക് കോഴിക്കോട് റീജണൽ ജനറൽ മാനേജർ എം.പി. ഷിബു, ജില്ലാ സിപിസി ഡപ്യൂട്ടി ജനറൽ മാനേജർ എൻ.വി. ബിനു എന്നിവർ പ്രസംഗിച്ചു.
പാക്സ് അസോസിയേഷൻ പ്രസിഡന്റ് പി.കെ. ജോർജ്, സെക്രട്ടറി കെ.എൻ. ഗോപിനാഥൻ, സി.കെ. ശങ്കരൻ, പി.വി. തോമസ്, കെ.കെ. വിശ്വനാഥൻ, വി.വി. രാജൻ, കെ.ജെ. ജോബിഷ്, അഡ്വ. വെങ്കിട സുബ്രഹ്മണ്യൻ, എം.എൻ. മുരളി, വിജയേശ്വരി, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ അഭിരാം വി. ഷമൂൽ, പി.എം. അയന എന്നീ വിദ്യാർഥികൾക്ക് ചടങ്ങിൽ ഉപഹാരം നൽകി.