ശ്രേയസ് ചെറ്റപ്പാലം യൂണിറ്റ് ഗ്രാമോത്സവം 15ന്
1513781
Thursday, February 13, 2025 7:51 AM IST
പുൽപള്ളി: സുൽത്താൻ ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസ് ചെറ്റപ്പാലം യൂണിറ്റിന്റെ ഗ്രാമോത്സവം 15ന് നടക്കും. ചെറ്റപ്പാലം മലങ്കര കത്തോലിക്കാ ദേവാലയ അങ്കണത്തിൽ വൈകുന്നേരം അഞ്ച് മുതൽ നടക്കുന്ന പരിപാടിയിൽ ജില്ലയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ചെറ്റപ്പാലം യൂണിറ്റിലെ അറുപതോളം ശ്രേയസ് സംഘങ്ങളെ ഉൾപ്പെടുത്തി ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും കലാപരിപാടികളും സംഘടിപ്പിക്കും. മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് അധ്യക്ഷത വഹിക്കും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും.
ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലുംങ്കൽ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, ജില്ലാ ഡിവിഷൻ അംഗങ്ങളായ ഉഷ തന്പി, ബിന്ദു പ്രകാശ്, പുൽപ്പള്ളി മലങ്കര ചർച്ച് പ്രോട്ടോ വികാരി ഫാ. ചാക്കോ ചേലംപറന്പത്ത്, ശ്രേയസ് പ്രോഗ്രാം മാനേജർ കെ.വി. ഷാജി, വാർഡ് അംഗം ബാബു കണ്ടത്തിൻകര ഉൾപ്പെടെ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവഹികളായ ഫാ. ജോർജ് കാലായിൽ, സലീൽ പൗലോസ്, എം.കെ. മാത്യുസ്, ജിൻസി ബിനോ എന്നിവർ അറിയിച്ചു. പരിപാടിയിൽ മികച്ച സംരംഭകർ, സ്പെഷൽ സ്കൂൾ ശ്രേഷ്ഠ സേവ പുരസ്കാര നേതാക്കൾ, മാധ്യമപ്രവർത്തകർ, മികച്ച സ്വാശ്രയ സംഘം, യൂണിറ്റ് പ്രവർത്തകർ, മുൻ സെക്രട്ടറി എന്നിവരെ ആദരിക്കും.