കണക്ട് വയനാട്: ശിൽപശാല നടത്തി
1513778
Thursday, February 13, 2025 7:51 AM IST
മീനങ്ങാടി: പട്ടികവർഗ വിദ്യാർഥികൾക്ക് ജീവിതനൈപുണ്യ പരിശീലനവും ഉപരിപഠന-തൊഴിൽ മാർഗനിർദേശവും നൽകുന്നതിന് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച കണക്ട് വയനാട് പദ്ധതിയുടെ ഭാഗമായി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ശിൽപശാല നടത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ പി.വി. വേണുഗോപാൽ, ടി.പി. ഷിജു, പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപകൻ പി.കെ. പ്രേമരാജൻ, എസ്എംസി ചെയർമാൻ കെ.എ. അലിയാർ, കെ. അനിൽകുമാർ, പി.ഡി. ഹരി, അജിത്ത് ജോസ് വർഗീസ്, സി. മനോജ് എന്നിവർ പ്രസംഗിച്ചു. ഹയർ സെക്കൻഡറി സ്റ്റേറ്റ് കരിയർ റിസോഴ്സ് ടീം അംഗം ഡോ.ബാവ കെ. പാലുകുന്ന് ക്ലാസെടുത്തു.