സ്ട്രെസ് മാനേജ്മെന്റ്: വനം ജീവനക്കാർക്ക് ക്ലാസ് നൽകി
1513064
Tuesday, February 11, 2025 5:26 AM IST
ഇരുളം: ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർക്ക് സ്ട്രെസ് മാനേജ്മെന്റിൽ ക്ലാസ് നൽകി. പ്രദേശത്തെ അതിരൂക്ഷമായ വന്യമൃഗശല്യത്തിന്റെയും അതുമൂലം ഉണ്ടാകുന്ന ജോലിഭാരത്തിന്റെയും മറ്റു പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ക്ലാസ്.
ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ. രാജീവ്കുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അബ്ദുൾഗഫൂർ പ്രസംഗിച്ചു. ഡിഎംഎച്ച്പി കൗണ്‍സലർ ജിബിൻ ജോസഫ് ക്ലാസെടുത്തു.