ഹരിതകർമ്മസേന അംഗങ്ങൾക്ക് ആദരം
1513275
Wednesday, February 12, 2025 5:10 AM IST
പൊഴുതന: കുട്ടിപ്പാ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പൊഴുതന ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേന അംഗങ്ങളെ ഉപഹാരം നൽകി ആദരിച്ചു. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.എച്ച്. ആഷിഖ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം എൻ.സി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സി.എം. സുമേഷ് ഉപഹാര സമർപ്പണം നടത്തി. ഗ്രന്ഥശാല രക്ഷാധികാരി എം. സൈയ്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷാഹിന ഷംസുദ്ധീൻ, നിഖിൽ വാസു, സി. മമ്മി, ഗ്രന്ഥശാല സെക്രട്ടറി എം. ഗോപാലൻ, സി.കെ. ഷംസുദ്ധീൻ എന്നിവർ പ്രസംഗിച്ചു.