എച്ച്ഐഎം യുപി സ്കൂളിൽ വിദ്യാനിധി പദ്ധതി തുടങ്ങി
1513065
Tuesday, February 11, 2025 5:26 AM IST
കൽപ്പറ്റ: കുട്ടികളിൽ സന്പാദ്യശീലം വളർത്തുന്നതിന് സർവീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന വിദ്യാനിധി നിക്ഷേപ പദ്ധതി എച്ച്ഐഎം യുപി സ്കൂളിൽ തുടങ്ങി. 225 കുട്ടികൾ ആദ്യഘട്ടത്തിൽ ചേർന്നു.
വിദ്യാർഥിയുടെ പ്രതിമാസ നിക്ഷേപത്തിന്റെ നാല് മടങ്ങ് രക്ഷിതാവിനു വായ്പ ലഭിക്കുമെന്നത് പദ്ധതിയുടെ പ്രത്യേകതയാണ്. വിദ്യാലയത്തിൽ നടത്തിയ ചടങ്ങിൽ പ്രധാനാധ്യാപകൻ കെ. അലി ആമുഖപ്രഭാഷണവും ബാങ്ക് പ്രസിഡന്റ് ഇ.കെ. ബിജുജൻ പദ്ധതി വിശദീകരണവും നടത്തി. പിടിഎ പ്രസിഡന്റ് അസീസ് അന്പിലേരി നിക്ഷേപപ്പെട്ടി കുട്ടികൾക്ക് കൈമാറി.
സ്കൂൾ പ്രതിനിധികളായ എം. അയ്യൂബ്, അഷ്കർ അലി, ബാങ്ക് ഭരണസമിതി അംഗം പി.പി. അനിത, സെക്രട്ടറി എം.പി. സജോണ്, ജീവനക്കാരായ ടി.എം. നവാസ്, എം. പോക്കു, പി.കെ. മുഹമ്മദ് അനസ് എന്നിവർ പങ്കെടുത്തു.