പ്രതിഷേധ മാർച്ചും ധർണയും നടത്തി
1513779
Thursday, February 13, 2025 7:51 AM IST
കൽപ്പറ്റ: ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സിഐടിയു) വയറിംഗ് മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ സംഘടന ജില്ലയിൽ കൽപ്പറ്റ കെഎസ്ഇബി സർക്കിൾ ഓഫീസിലേക്ക് തൊഴിലാളികൾ മാർച്ച് ധർണയും നടത്തി.
സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് ജില്ലയിലും പ്രതിഷേധം നടത്തിയത്. അനധികൃത വയറിംഗിനെതിരേ കർശനനടപടി സ്വീകരിക്കുക, സിവിൽ കോണ്‍ട്രാക്ടർമാർ ഇലക്ട്രിക്കൽ വർക്കുകൾ ഏറ്റെടുത്തു ചെയ്യുന്നത് നിയമംമൂലം തടയുക, കെഎസ്ഇബി നിയമനടപടികൾ ഏകീകരിക്കുക, ഓണ്‍ലൈൻ അപേക്ഷകളിലെ അപാകതകൾ പരിഹരിക്കുക, ജില്ലാതല സമിതികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.