പ്ലാറ്റിനം ജൂബിലി സമാപനം 19ന്
1513271
Wednesday, February 12, 2025 5:10 AM IST
കൊമ്മയാട്: സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് 19ന് കൊടിയിറങ്ങും. സമാപന സമ്മേളനം വൈകുന്നേരം അഞ്ചിന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യും. കോർപറേറ്റ് മാനേജർ ഫാ. സിജോ ഇളങ്കുന്നപ്പുഴ അധ്യക്ഷത വഹിക്കും.
പ്ലാറ്റിനം ജൂബിലി സ്മാരകമായി സജ്ജമാക്കിയ കംപ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ നിർവഹിക്കും. വിദ്യാർഥികളുടെ കലാവിരുന്ന് ഉണ്ടാകും. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 75 പരിപാടികളാണ് ആസൂത്രണം ചെയ്തത്.
ജൂബിലി മരം നടീൽ, പഞ്ചായത്തുതല ക്വിസ് മത്സരം, ഫാമിലി ക്വിസ്, വിളംബര ജാഥ, ഫുട്ബോൾ, വോളിബോൾ ടൂർണമെന്റുകൾ, പൂർവാധ്യാപക-വിദ്യാർഥി സംഗമം, ഗോത്ര ഫെസ്റ്റ്, മെഡിക്കൽ ക്യാന്പ് തുടങ്ങിയവ എന്നിവ ഇതിനകം നടത്തി.