പ്രോവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ധർണ നടത്തി
1513282
Wednesday, February 12, 2025 5:20 AM IST
കൽപ്പറ്റ: ഇന്ത്യൻ പാർലമെന്റിനു മുന്നിൽ നടക്കുന്ന ഭരണ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രോവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ പി എഫ് ഓഫീസിനു മുന്നിൽ പ്രകടനവും ധർണയും നടത്തി.
എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. മൂർത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എം. ശിവരാമൻ അധ്യക്ഷത വഹിച്ചു. പ്രൊവിഡൻ ഫണ്ട് പെൻഷൻ കാരോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരേ മിനിമം പെൻഷൻ 9000 രൂപയാക്കുക, ക്ഷാമ ബത്ത ഏർപ്പെടുത്തുക തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
ജില്ലാ ജനറൽ സെക്രട്ടറി പി. അപ്പൻ നന്പ്യാർ, സി.എച്ച്. മമ്മി, എം.ടി.കെ. മുഹമ്മദ്, കെ.ജെ. ജോണ്, എ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എ. സോമൻ, വി. യൂസഫ് എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.