ഫാ.ജികെഎം ഹൈസ്കൂൾ വാർഷികം ആഘോഷിച്ചു
1513272
Wednesday, February 12, 2025 5:10 AM IST
കണിയാരം: ഫാ.ജികെഎം ഹൈസ്കൂൾ 43-ാമത് വാർഷികം ആഘോഷിച്ചു. സർവീസിൽനിന്നു വിരമിക്കുന്ന ഹെഡ്മാസ്റ്റർ ബേബി ജോണ്‍, ക്ലാർക്ക് കെ.എ. ആന്റണി എന്നിവർക്ക് യാത്രയയപ്പ് നൽകി.
മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം അനുഗ്രഹപ്രഭാഷണം നടത്തി. സേവനത്തിൽനിന്നു പിരിയുന്നവരെ അദ്ദേഹം ആദരിച്ചു. കോർപറേറ്റ് മാനേജർ ഫാ. സിജോ ഇളങ്കുന്നപ്പുഴ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗണ്‍സിലർ പി.വി. ജോർജ് പ്രതിഭകളെ ആദരിച്ചു.
പ്രിൻസിപ്പൽ എൻ.പി. മാർട്ടിൻ, പിടിഎ പ്രസിഡന്റ് എം.പി. ആന്റണി, ജോർജ് തോമസ് എന്നിവർ പ്രസംഗിച്ചു. സർവീസിൽനിന്നു വിരമിക്കുന്നവർ മറുപടിപ്രസംഗം നടത്തി. മാനേജർ ഫാ. സോണി വാഴക്കാട്ട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.കെ. ശശി നന്ദിയും പറഞ്ഞു.