അധ്യാപക , സിവിൽ സർവീസ് മേഖലയെ വഞ്ചിച്ചു: കെപിഎസ്ടിഎ
1513279
Wednesday, February 12, 2025 5:20 AM IST
കൽപ്പറ്റ: കേരള ബജറ്റിൽ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് വകയിരുത്തിയ തുകയും പദ്ധതികളും കഴിഞ്ഞ ബജറ്റിന്റെ ആവർത്തനമാണെന്നും പുതിയ പദ്ധതിനിർദേശങ്ങളില്ലാത്ത ബജറ്റ് പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്നതാണെന്നും കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
പൊതുവിദ്യാഭ്യാസ സിവിൽ സർവീസ് മേഖലയെ തകർക്കുന്ന ജനവിരുദ്ധ ബജറ്റ് തള്ളിക്കളയണമെന്നാവശ്യപ്പെട്ടു കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജു ജോണ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ബിജു മാത്യു, ടി.എൻ. സജിൻ, ജില്ലാ സെക്രട്ടറി ടി.എം. അനൂപ്, എം. അശോകൻ, ശ്രീജേഷ് ബി. നായർ, ജോണ്സൻ ഡിസിൽവ, ബിന്ദു തോമസ്, ജോസ് മാത്യു, ജിജോ കുര്യാക്കോസ്, നിമാറാണി, കെ.എസ്. അനൂപ് കുമാർ, ജോസഫ് ജോഷി എന്നിവർ പ്രസംഗിച്ചു.