നിവേദനം നൽകി
1513278
Wednesday, February 12, 2025 5:20 AM IST
പുൽപ്പള്ളി: മരക്കടവിലെ ക്വാറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കളക്ടറെ നേരിൽക്കണ്ട് നിവേദനം നൽകി.
അറുപത്ക്കവല സെന്റ് ജൂഡ്സ് ദേവാലയ വികാരി ഫാ. ബിബിൻ കുന്നേൽ, ഷൈജു പിണ്ടിക്കാനായിൽ, ഷിജോ മലയിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ക്വാറിയിൽ നിന്നും കരിങ്കല്ല് കയറ്റിവരുന്ന ലോറികൾ അറുപതുകവല വഴി കടന്നുപോകുന്നത് തടയണമെന്നും ക്വാറിയിൽ ലോഡുമായി പോകുന്ന ലോറികൾ മറ്റുവഴിക്ക് തിരിച്ചുവിടണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളാണ് നിവേദനത്തിൽ.
പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളും കളക്ടറെ ബോധ്യപ്പെടുത്തി. വിഷയം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയതായി നിവേദനം നൽകിയവർ പറഞ്ഞു.