പുരസ്കാര ജേതാവിനെ ആദരിച്ചു
1513059
Tuesday, February 11, 2025 5:21 AM IST
പുൽപ്പള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡന്റ് ടി. നസീറുദ്ദീന്റെ ചരമ വാർഷികദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങിൽ സംസ്ഥാനത്തെ മികച്ച സ്പെഷൽ സ്കൂൾ അധ്യാപകനുള്ള പ്രത്യേക ജൂറി പുരസ്കാരം നേടിയ ടി.യു. ഷിബുവിനെ ആദരിച്ചു.
പുൽപ്പള്ളി വ്യാപാര ഭവനിൽ നടത്തിയ സമ്മേളനത്തിൽ പ്രദേശത്തുനിന്ന് നാടിന് അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച മറ്റു വ്യക്തികളെയും ആദരിച്ചു. വർക്ക്ഷോപ്പിന് തീപിടിച്ച് നാശനഷ്ടം സംഭവിച്ച വ്യക്തിക്ക് അടിയന്തര സഹായവും നൽകി.
അനുസ്മരണ സമ്മേളനം പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു. കെ.എസ്. അജിമോൻ, എം.കെ. ബേബി, ജോസ് കുന്നത്ത്, ഷിബു, അജേഷ് സുപ്രിയ, നിഹാരിക എന്നിവർ പ്രസംഗിച്ചു.
പ്രസന്നകുമാർ, കെ.വി. റഫീഖ്, പി.എം. പൈലി, ബാബു രാജേഷ്, വേണുഗോപാൽ, ഷാജിമോൻ, ഷിബിൻ, പ്രഭാകരൻ, കെ. ജോസഫ്, അനന്തൻ, ശിവദാസ് എന്നിവർ നേതൃത്വം നൽകി.