തൈപ്പൂയ മഹോത്സവം ഇന്ന്
1513066
Tuesday, February 11, 2025 5:26 AM IST
വൈത്തിരി: വൈദ്യഗിരി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഇന്ന് നടക്കും. ശബരിമല, ഗുരുവായൂർ മുൻ മേൽശാന്തി ഏഴിക്കോട് ശശി നന്പൂതിരിയുടെയും ക്ഷേത്രം തന്ത്രി പാതിരിശേരി ശ്രീകുമാരൻ നന്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി സുരേഷ് സ്വാമിയുടെയും നേതൃത്വത്തിലാണ് ഇത്തവണത്തെ മഹോത്സവം.
ഇന്ന് രാവിലെ ആറിന് പ്രത്യക്ഷ ഗണപതി ഹോമത്തോടെ തുടങ്ങുന്ന മഹോത്സവ ചടങ്ങുകൾ തൈപ്പൂയ കലശമാടൽ, ഗുരുതിപൂജ, ഹിഡുംബസ്വാമീ പൂജ, പാൽകുടം നിറക്കൽ എന്നിവയോടൊപ്പം പൊഴുതന ശ്രീ മുരുക കാവടി സംഘത്തിന്റെ നേതൃത്വത്തിലും മേപ്പാടി ഓം മുരുക കാവടി സംഘത്തിന്റെ നേതൃത്വത്തിലും കൽപ്പറ്റ വേൽമുരുക കാവടി സംഘത്തിന്റെ നേതൃത്വത്തിലും പഴയ വൈത്തിരി അയ്യപ്പ ക്ഷേത്രത്തിൽ നിന്നുള്ള കാവടി വരവുകളും തങ്കവേൽ എഴുന്നള്ളത്തും പ്രത്യേക ദീപാരാധനയും പ്രസാദ ഉൗട്ടും നടക്കും.