ഔഷധസസ്യ ഉദ്യാന നിർമാണം തുടങ്ങി
1513063
Tuesday, February 11, 2025 5:26 AM IST
മാനന്തവാടി: ബ്ലോക്ക് പഞ്ചായത്തും നാഷണൽ ആയുഷ് മിഷൻ ആയുഷ് ഗ്രാമവും സംയുക്തമായി ജീവിതശൈലി രോഗ ആയുർവേദ ക്ലിനിക്കിന്റെ ഭാഗമായി സജ്ജമാക്കുന്ന ഔഷധസസ്യ ഉദ്യാനത്തിന്റെ നിർമാണോദ്ഘാടനം രണ്ടേനാല് സാംഗ ക്ലബിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് കെ.ടി. അഷറഫ് അധ്യക്ഷത വഹിച്ചു.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.സിജോ കുര്യാക്കോസ് പദ്ധതി വിശദീകരിച്ചു. പി. കാദർ, സൈനുദ്ദീൻ, കെ.വി. കുഞ്ഞമ്മദ്, കെ.വി. അബ്ദുൾ റഹ്മാൻ, സി.എച്ച്. അന്ത്രു, ഡോ. സംഗീത കെ. ഗോകുലൻ, ലിനോജ്, പി.എഫ്. ബിബിൻ എന്നിവർ പ്രസംഗിച്ചു.
തിപ്പലി, ചിറ്റമൃത്, കറ്റാർവാഴ, മൂവില, അയ്യപ്പാന, ശതാവരി, രാമച്ചം, കയ്യോന്നി, ചെറൂള, കരിംകുറിഞ്ഞി, പാടക്കിഴങ്ങ്, വാതംകൊല്ലി, ബ്രഹ്മി, പനിക്കൂർക്ക, മുറികൂട്ടി എന്നീ ഇനം ഒൗഷധസസ്യങ്ങൾ നട്ടുവളർത്തിയാണ് ഉദ്യാനം ഒരുക്കുന്നത്.