പുസ്തക പ്രകാശനം
1513284
Wednesday, February 12, 2025 5:20 AM IST
ചീക്കല്ലൂർ: ചീക്കല്ലൂർ ദർശന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ത്രേസ്യാമ്മ ചീക്കല്ലൂരിന്റെ ന്ധരണ്ടാം ജൻമം’ കഥാസമാഹാരം പ്രകാശനം ചെയ്തു. ലൈബ്രറി കൗണ്‍സിൽ ജില്ലാ പ്രസിഡന്റ് ടി.ബി. സുരേഷ് പുസ്തകം പ്രകാശനം ചെയ്തു. ചിത്രകാരിയും എഴുത്തുകാരിയുമായ അരുണ നാരായണൻ ആലഞ്ചേരി പുസ്തകം ഏറ്റുവാങ്ങി.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം എസ്.എച്ച്. ഹരിപ്രിയ പുസ്തകം പരിചയപ്പെടുത്തി. കൊച്ചിപ്പാറ രാമൻ വരച്ച ചിത്രങ്ങൾ ലൈബ്രറിക്ക് സമർപ്പിച്ചു. ആലപ്പുഴ നെല്ലിക്കോമത്ത് കുടുംബാംഗങ്ങൾ, കണിയാന്പറ്റ പഞ്ചായത്ത് സീനിയർ സിറ്റിസണ്‍ വെൽഫെയർ അസോസിയേഷൻ എന്നിവർ എഴുത്തുകാരിയെ ആദരിച്ചു.
ദർശന ലൈബ്രറി പ്രസിഡന്റ് എം. ശിവൻപിള്ള അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ വൈസ് പ്രസിഡന്റ് എം. ദേവകുമാർ, പനമരം ബ്ലോക്ക് അംഗം ടി. മണി, ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. സരിത, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക,
എഴുത്തുകാരായ ഷാജി പുൽപ്പള്ളി, വാസുദേവൻ ചീക്കല്ലൂർ, കെ.ജി. സരോജിനിയമ്മ, പി.കെ. നാരായണൻ, ശ്രീജയ രാംദാസ്, ശശിധരൻ തന്പി, കരുണാകരൻ, സെക്രട്ടറി പി. ബിജു, ലൈബ്രറി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം സി.പി. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.