ഭാരത് സേവക് പുരസ്കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി
1513529
Wednesday, February 12, 2025 5:14 PM IST
തിരുവനന്തപുരം: ദേശീയ വികസന ഏജൻസിയായ സെൻട്രൽ ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ മികച്ച ജില്ലാ പഞ്ചായത്ത് അംഗത്തിനുള്ള ഭാരത് സേവക് പുരസ്കാരം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി.
സദ്ഭാവനാ ഭവനിൽ നടന്ന ചടങ്ങിൽ ചെയർമാൻ ബി.എസ്. ബാലചന്ദ്ര പുരസ്കാരം സമ്മാനിച്ചു. ന്യൂഡൽഹി സെൻട്രൽ സമാജ് ഡയറക്ടർ ജനറൽ മഞ്ജു ശ്രീകണ്ഠൻ, ജോയിന്റ് ഡയറക്ടർ സിന്ധു മധു തുടങ്ങിയവർ സംബന്ധിച്ചു.
ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങളുടെ മികവും വൈവിധ്യവുമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് സിന്ധു മധു പറഞ്ഞു.
വയനാട് ജില്ലാ പഞ്ചായത്തിൽ വെള്ളമുണ്ട ഡിവിഷൻ പ്രതിനിധീകരിക്കുന്ന ജുനൈദ് കൈപ്പാണി ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറിയാണ്.
ജനകീയാസൂത്രണം, വ്യക്തിത്വവികസനം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിലെ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.