ഫിനാൻസ് എന്റർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം
1513057
Tuesday, February 11, 2025 5:20 AM IST
സുൽത്താൻ ബത്തേരി: കേരള ഫിനാൻസ് എന്റർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ബത്തേരി രാജീവ് ഭവനിൽ നടന്നു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നടപടികൾ സ്വീകരിക്കുന്ന ഗവണ്മെന്റിനുള്ള താക്കീതാണ് സമ്മേളനമെന്ന് പി.പി. ആലി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.എൻ. വേലായുധൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. വിനോദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.എ. വിനോദ്, പി.ജെ. ഷൈജു, ജി. ഉണ്ണികൃഷ്ണപിള്ള, ഗിരീഷ് കുമാർ, സതീഷ് ബാബു, ഷെരീഫ് കൊട്ടിയാടാൻ, ബെന്നി ഐസക്, സുരേഷ് കുമാർ, മിനി, സൗമ്യ ചന്ദ്രൻ, പ്രകാശ്, ടി.ടി. മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.ജി. രഹന (പ്രസിഡന്റ്), രാജീവ് എസ്. നായർ, കെ.എൻ. വേലായുധൻ (വൈസ് പ്രസിഡന്റ്), കെ.എ. വിനോദ്(സെക്രട്ടറി), സന്തോഷ്, അന്പിളി (ജോ. സെക്രട്ടറി), അരുണ്‍ കുമാർ (ട്രഷർ), അനിൽകുമാർ (സ്റ്റേറ്റ് കമ്മിറ്റി), ജയ തോമസ്(വനിതാ കണ്‍വീനർ).