ആസ്പിരേഷൻ ബ്ലോക്ക്: ജില്ലാതല പദ്ധതികളുടെ അവലോകന യോഗം
1513056
Tuesday, February 11, 2025 5:20 AM IST
കൽപ്പറ്റ: ആസ്പിരേഷൻ ജില്ലാ പദ്ധതിയിലുൾപ്പെടുത്തി നല്ലൂർനാട് ക്യാൻസർ കെയർ സെന്ററിൽ നിർമ്മിക്കുന്ന പ്രവൃത്തികളുടെ ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ യോഗത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ആസ്പിരേഷൻ ജില്ലാബ്ലോക്ക് പദ്ധതി പ്രവർത്തനങ്ങളുടെ ജില്ലാതല അവലോകന യോഗത്തിലാണ് നിർദേശം.
ജില്ലയിൽ ആസ്പിരേഷൻ പദ്ധതിയുടെ ഭാഗമായി പൂർത്തിയാകാനുള്ള മുഴുവൻ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനും ജില്ലാ കളക്ടർ യോഗത്തിൽ നിർദേശിച്ചു.
ആസ്പിരേഷൻ ജില്ലാ പദ്ധതിയിലുൾപ്പെട്ട ആരോഗ്യപോഷണം, കൃഷി, വിദ്യാഭ്യാസം, സ്കിൽ ഡെവലപ്പ്മെന്റ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. ജില്ലാ കളക്ടറുടെ അധ്യക്ഷത വഹിച്ചു.