ന്യൂമാൻസ് കോളജിൽ ദ്വിദിന ശില്പശാല
1513269
Wednesday, February 12, 2025 5:10 AM IST
മാനന്തവാടി: അസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി മാനന്തവാടി ബ്ലോക്കിന് കീഴിലുള്ള കോളജ് വിദ്യാർഥികൾക്കായുള്ള ദ്വിദിന ഡിജിറ്റൽ സാന്പത്തിക സാക്ഷരത ശില്പശാല നാസ്കോം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ന്യൂമാൻസ് കോളജിൽ ആരംഭിച്ചു. കേരളത്തിൽ മാനന്തവാടി, പനമരം, അട്ടപ്പാടി ബ്ലോക്കുകളിൽ നാസ്കോം ഫൗണ്ടേഷനാണ് ഡിജിറ്റൽ സാന്പത്തിക സാക്ഷരത അസ്പിരിഷൻ ബ്ലോക്കുകളിൽ നടപ്പാക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. ന്യൂമാൻസ് കോളജ് പ്രിൻസിപ്പാൾ എം. ജിജോ അധ്യക്ഷത വഹിച്ചു. നാസ്കോം ഫൗണ്ടേഷന്റെ മാനന്തവാടി ബ്ലോക്ക് ട്രെയിനർ ആർ.എസ്. ആകാശ് സാന്പത്തിക സാക്ഷരതയുടെ അടിസ്ഥാനത്തിൽ ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രോജക്ട് ഫീൽഡ് ഓഫീസർ ജെറിൻ ജോഷി നന്ദി പറഞ്ഞു.