അക്ഷയ കേന്ദ്രത്തിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി
1513061
Tuesday, February 11, 2025 5:21 AM IST
പുൽപ്പള്ളി: സിഎസ്ആർ ഫണ്ടിന്റെ പേരിൽ അക്ഷയ കേന്ദ്രങ്ങൾ മറയാക്കി കോടികൾ തട്ടിപ്പ് നടത്തിയ വിഷയത്തിൽ ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി അക്ഷയ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
150 ൽ അധികം ആളുകളിൽ നിന്നും 5900 രൂപ കമ്മീഷൻ ഇനത്തിലും 320 രൂപ സർവീസ് ചാർജും ഉൾപ്പെടെ 6220 രൂപ പുൽപ്പള്ളി അക്ഷയ കേന്ദ്രം നേരിട്ട് കൈപ്പറ്റിയിട്ടുണ്ട്. മാത്രവുമല്ല സ്കൂട്ടറുകൾക്ക് 55,000 മുതൽ 65,000 രൂപവരെ മറ്റ് അക്കൗണ്ടുകളിലേക്ക് അടപ്പിച്ചിട്ടുമുണ്ട്.
ഈ തുകകൾ എത്രയും വേഗം തിരികെ നൽകാൻ അക്ഷയ ഉടമ തയാറാകണം. അല്ലാത്ത പക്ഷം ശക്തമായ തുടർ സമരങ്ങളുമായി ഡിവൈഎഫ്ഐ മുന്നോട്ടുപോകുമെന്നും നേതാക്കൾ പറഞ്ഞു.
പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ ഷിജി ഷിബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി അജിത് കെ. ഗോപാൽ, ട്രഷറർ ടി.ടി. ഷിനു, മുഹമ്മദ് ഷാഫി, ബ്ലോക്ക് പ്രസിഡന്റ് രജനീഷ്, ബേസിൽ റെജി എന്നിവർ പ്രസംഗിച്ചു.