കാർഗിൽ വിജയ ദിനം: സമ്മേളനം നടത്തി
1493843
Thursday, January 9, 2025 5:38 AM IST
സുൽത്താൻ ബത്തേരി: കാർഗിൽ വിജയത്തിന്റെ ഒരു വർഷം നീളുന്ന ഇരുപത്തഞ്ചാം വാർഷികാചരണത്തിന്റെ ഭാഗമായി ബത്തേരിയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സെന്റ് മേരീസ് കോളജ് എൻസിസി യൂണിറ്റ് വയനാട്, കണ്ണൂർ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഓഫീസുകളുമായി ചേർന്നാണ് അനുസ്മരണ സമ്മേളനം നടത്തിയത്.
എൻസിസി അഞ്ചാം കേരള ബറ്റാലിയൻ വയനാട് കമാൻഡിംഗ് ഓഫീസർ കേണൽ മുകുന്ദ് ഗുരു രാജ് ഉദ്ഘാടനം ചെയ്തു. കാർഗിൽ വിജയം ലോകത്തിനു മുന്പിൽത്തന്നെ രാജ്യത്തിന്റെ യശസ് ഉയർത്തിയ സംഭവമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.കോളജ് പ്രിൻസിപ്പൽ ഡോ.എ.ആർ. വിജയകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എൻസിസി ഓഫീസർ ക്യാപ്റ്റൻ ഡോ.കെ.എസ്. പ്രമോദ്, കണ്ണൂർ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ അസിസ്റ്റന്റ് ഡയറക്ടർ ബിജു കെ. മാത്യു, ടെക് നിക്കൽ അസിസ്റ്റന്റ് കെ.എസ്. ബാബു രാജൻ, സർജന്റ് ഒ.ആർ. ആദർശ് പ്രസംഗിച്ചു.